കൂത്താട്ടുകുളം: വീട്ടമ്മയുടെ ചികിത്സാധനസഹായ ശേഖരണാർത്ഥം
ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽഅഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു. മജ്ജയുടെ പ്രവർത്തനം നിലയ്ക്കുകയും രക്തകോശങ്ങൾ ഉത്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന 'അപ്ലാസ്റ്റിക് അനീമിയ' എന്ന രോഗം ബാധിച്ച ഇടയാർ ഓലിക്കരയിൽ പി ജി രാജേഷിന്റെ ഭാര്യ ബിന്ദു (38)വിന്റെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതി ഇടയാർ പള്ളിപ്പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലെ പ്രമുഖ വടംവലി ടീമുകൾ ഉൾപ്പടെ 24 ഓളം ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ ഉദ്ഘാടനംഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ബി രതീഷ് നിർവഹിച്ചു. നിധിൻ നാരായണൻ അദ്ധ്യക്ഷനായിരുന്നു. സിപി എം ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, നഗരസഭ ചെയർമാൻ റോയി എബ്രാഹം, സി എൻ പ്രഭുകുമാർ, സണ്ണി കുര്യാക്കോസ്, കേതു സോമൻ, ബ്രൈറ്റ് മാത്യു, അമൽ ശരി, ബീയൂഷ് ബേബി, ഫൈസൽമാത്യു തുടങ്ങിയവർ സംസാരിച്ചു.മത്സരത്തിൽ ആലുവ മഹാദേവ തിരുവാലൂർ ഒന്നാമതെത്തി.രണ്ടാം സ്ഥാനം സെന്റ് ജോർജ് കടമറ്റം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭാ അംഗം ഫെബീഷ് ജോർജ് വിതരണം ചെയ്തു