mammutty
കൊച്ചി ഐ.എം.എയും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പാക്കുന്ന ഹാർട്ട് ബീറ്റ്‌സ് പദ്ധതിയിൽ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും പങ്കാളിയാകുന്നതിന്റെ ഭാഗമായി ഡോ. എം.ഐ ജുനൈദ് റഹ്മാനിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ പത്മശ്രീ മമ്മൂട്ടി പ്രോഗ്രാം ബ്രോഷർ ഏറ്റുവാങ്ങുന്നു. ഡോ. ഹനീഷ് മീരാസ സമീപം.

കൊച്ചി :പെട്ടെന്നുള്ള ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണത്തിന്റെ തോത് കുറയ്ക്കുകയെന്ന ദൗത്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ശാഖയും സംയുക്തമായി ഒരു വേദിയിൽ 35000 സ്‌കൂൾ കുട്ടികൾക്ക് ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം (സിപിആർ) നൽകുന്ന ഹാർട്ട് ബീറ്റ്‌സ് പദ്ധതിയ്ക്ക് നടൻ മമ്മൂട്ടിയുടെ പിന്തുണ.

മമ്മൂട്ടി സാരഥ്യം വഹിക്കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും പദ്ധതിയുമായി കൈകോർക്കും. ഹാർട്ട് ബീറ്റ്‌സ് പ്രോഗ്രാം വൈസ് ചെയർമാൻ ഡോ. എം.ഐ ജുനൈദ് റഹ്മാൻ, ഐ.എം.എ കൊച്ചി ശാഖ വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് മീരാസ എന്നിവരോടാണ് ഫൗണ്ടേഷൻ ചെയർമാൻ പത്മശ്രീ മമ്മൂട്ടി സമ്മതം അറിയച്ചത്.