കൊച്ചി : പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി മൂവാറ്റുപുഴ വിജിലൻസ് കോടതി നവംബർ 14 വരെ നീട്ടി. ആർ.ഡി.എസ് കമ്പനിയുടെ എം.ഡി സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് എന്നിവരുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്. ഇവർ 64 ദിനങ്ങളായി ജയിലിലാണ്.