കൊച്ചി: ചെല്ലാനത്ത് കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ക്യാമ്പുകളിലേക്ക് മാറണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശിച്ചു. എൻ.ഡി.ആർ.എഫിന്റെയും പൊലീസിന്റെയും സേവനം ചെല്ലാനത്ത് ലഭ്യമാക്കിയിട്ടുണ്ട്. റവന്യു, ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. അവരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.