കൊച്ചി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംരംഭമായ കേരളവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന്റെ രണ്ടാമത് വാർഷിക സംരംഭക കൺവെൻഷൻ ഇന്നുച്ചയ്ക്ക് രണ്ടിന് എറണാകുളം ടൗൺ ഹാളിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. കേരളവിഷൻ സാറ്റലൈറ്റ് ചാനലിന്റെ പുതിയ ലോഗോ പ്രശസ്ത നടൻ വിജയ് ബാബു പ്രകാശനം ചെയ്യും. ഉപഭോക്തൃ സേവന പദ്ധതിയായ കേരളവിഷൻ ഗ്രീൻകാർഡിന്റെ കസ്റ്റമർ ലോഞ്ചും അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനവും നടക്കുമെന്ന് ചെയർമാൻ പ്രവീൺമോഹൻ അറിയിച്ചു.