തൊടുപുഴ: ഗവ: സ്‌കൂൾ ടീച്ചേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ മികച്ച സർക്കാർ സ്‌കൂളുകൾക്കും അദ്ധ്യാപകർക്കും ഏർപ്പെടുത്തിയ ഈ വർഷത്തെ ജവഹർ അവാർഡുകൾ പ്രഖ്യാപിച്ചു. ജവഹർശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ സ്‌കൂളുകൾ:
ഗവ. ഹൈസ്‌കൂൾ, പഴയരിക്കണ്ടം (ഹൈസ്‌കൂൾ വിഭാഗം), ഗവ. യു.പി സ്‌കൂൾ തൊണ്ടിക്കുഴ (യു.പി വിഭാഗം), ഗവ. ന്യൂ എൽ.പി സ്‌കൂൾ കുടയത്തൂർ (എൽ.പി വിഭാഗം). ജവഹർ അദ്ധ്യാപക അവാർഡ് ജേതാക്കൾ: ജോയി ആൻഡ്രൂസ്, ഗവ. യുപി സ്‌കൂൾ, പഴയവിടുതി (പ്രൈമറി വിഭാഗം), ഷിനു മാനുവൽ, ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂൾ, മുരിക്കാട്ടുകുടി (ഹൈസ്‌കൂൾ വിഭാഗം), ആറ്റ്‌ലി വി.കെ. ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, രാജാക്കാട് (ഹയർസെക്കൻഡറി വിഭാഗം) എസ്.എസ്.എൽ.സി/ പ്ലസ്ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ 46 ഗവ. സ്‌കൂളുകളെ അക്കാദമിക് എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും. ഗവ. സ്‌കൂളുകളിൽ പഠിക്കുന്ന എൽ.എസ്.എസ്. സ്‌കോളർഷിപ്പ് നേടിയ 197 വിദ്യാർത്ഥികളെയും യു.എസ്.എസ്. സ്‌കോളർഷിപ്പ് നേടിയ 25 വിദ്യാർത്ഥികളെയും ജവഹർ പ്രതിഭാ പുരസ്‌കാരം നൽകി ആദരിക്കും. 12ന് തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന അദ്ധ്യാപക സംഗമത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.