gangadharan

മറയൂർ: കരിമ്പ് കൃഷിക്ക് കൃഷിക്ക് നിലമൊരുക്കുന്നതിനായി തീയിട്ട കർഷകൻ പൊള്ളലേറ്റ് മരിച്ചു. മറയൂർ പട്ടം കോളനിയിൽ സുവർണ്ണാലയം വീട്ടിൽ ഗംഗാധരനാ (76) ണ് മരിച്ചത്. കരിമ്പ് വെട്ടിമാറ്റിയ സ്ഥലത്ത് അടുത്ത കരിമ്പ് കൃഷി നടത്തുന്നതിന് വേണ്ടി നിലമൊരുക്കുന്നതിനായി ഗംഗാധരൻ ചൊവ്വാഴ്ച രാവിലെ തീയിട്ടിരുന്നു. സമീപത്തുള്ള കരിമ്പിൽ പാടത്തിലേക്ക് തീപടർന്നു.തീ കെടുത്താനുള്ള ശ്രമത്തിനിടയിൽ കാല് തെന്നിവീണ് തീയിൽപ്പെടുകയായിരുന്നു. സമീപവാസിയായ സുബ്ബയ്യ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ഗംഗാധരൻ തീയിൽപ്പെട്ട് കിടക്കുന്നതു കണ്ടത്. നാട്ടുകാർ ഉടനെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഡി.എസ്.ഐ.വി.എം.മജിദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിപോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കമലം. മക്കൾ :സുവർണ്ണ കുമാരി, സതീഷ്. മരുമക്കൾ. ജായ്,ജെസ്സി .