തൊടുപുഴ: എൻ.സി.സി ദേശിയ തലത്തിൽ സംഘടപ്പിച്ച തൽസെനിക് ക്യാമ്പിൽ സുവർണ്ണ നേട്ടവുമായി തൊടുപുഴ ന്യൂമാൻ കോളേജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥി എബിൻ ജോഷി താരമായി. എൻ.സി.സി കരസേന വിഭാഗത്തിന്റെ പരമോന്നത ക്യാമ്പിൽ കേരള ലക്ഷദ്വീപ് ടീമിനെ പ്രതിനിധികരിച്ചാണ് എബിൻ നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ കേരളം വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. എൻ.സി.സി ആർമിയുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ ഫയറിംഗ്, മിലിട്ടറി മാപ്പ് റിഡിംങ്, ഒബ്സ്റ്റക്കിൾ റേസ്, ഫീൽഡ് സിഗ്നൽ, പൊതു വിജ്ഞാനം, ആരോഗ്യ വിഷയങ്ങളിലെ പരിജ്ഞാനം എന്നിങ്ങനെ വിവിധ സെനിക വിഷയങ്ങളിലുള്ള കേഡറ്റുകളുടെ ബൗദ്ധികവും കായികവുമായ മികവാണ് വിലയിരുത്തപ്പെടുന്നത്. എൻ.സി.സി സേനയിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ തൊണ്ണൂറായിരത്തോളം കേഡറ്റുകളിൽ നിന്ന് 89 പേരാണ് ഈ വർഷം വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. 100 ദിവത്തോളം നീണ്ടു നിൽക്കുന്ന കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രയ്ക്ക് ശേഷം ഗ്രൂപ്പ് തലത്തിൽ സ്വർണ്ണ മെഡലോടെ കേരള ലക്ഷദ്വീപ് ടീമിൽ ഇടം നേടിയ എബിൻ, കുണിഞ്ഞി കൊച്ചുപറമ്പിൽ ജോഷി-മിനി ദമ്പതികളുടെ മകനാണ്. മികച്ച നേട്ടം കരസ്ഥമാക്കിയ എബിനെ 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ കിരിത് നായർ, ലഫ്. കേണൽ രജ്ഞിത് എ. പി, കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ്, എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പാൾ ഫാ. ഡോ. മാനുവൽ പിച്ചളക്കാട്ട,ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ എന്നിവർ അഭിനന്ദിച്ചു.