ഇടുക്കി : ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അംഗീകൃത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ ഹാജരാക്കി അർഹത തെളിയിക്കുന്നതിനുള്ള സമയപരിധി ഒക്‌ടോബർ 15 വരെ ദീർഘിപ്പിച്ചു. ഇനിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തി അർഹത തെളിയിക്കാത്തവർ റേഷൻകാർഡ്, ഗുണഭോക്താവിനും കുടുംബത്തിനും ഭൂമിയില്ല എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ്, ആധാർകാർഡ് ഇവയുമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എത്തിച്ചേരണം. നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകൾ ഹാജരാക്കാത്തവരെ അനർഹരായി പരിഗണിക്കുമെന്ന് ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.