ഇടുക്കി : സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും അഭിമുഖ്യത്തിൽ ലോക വയോജന ദിനാഘോഷവും വയോജനോത്സവവും സംഘടിപ്പിച്ചു. തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടന്ന പൊതുപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ജെസ്സി ആന്റണി അദ്ധ്യക്ഷയായിരുന്നു. മുതിർന്ന പൗരൻമാരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വിജയകുമാരി ഉദയസൂര്യൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജി ഗോപകുമാർ, തൊടുപുഴ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ഹരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മനോജ് കുമാർ, വാർഡ് കൗൺസിലർ കെ ഗോപാലകൃഷ്ണൻ, വയോജന കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം എ കെ ശശിധരൻ, സിഡിഎസ് ചെയർപേഴ്സൺ ജമീല കെ, ജില്ലാ ഗവൺമെന്റ് വൃദ്ധ വികലാംഗ സദനം സൂപ്രണ്ട് വി കെ രാധാകൃഷ്ണപിള്ള,ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.