കട്ടപ്പന: ജില്ലയിലെ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ 4, 5 തീയതികളിൽ കട്ടപ്പന സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടത്തുന്ന വായ്പാമേള ജില്ലാകലക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പള്ളിക്കവല പാരിഷ്ഹാളിൽ ചേരുന്ന യോഗത്തിൽ യൂണിയൻ ബാങ്ക് ജനറൽ മാനേജർ പി.എസ്. രാജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് വാ.യ്പകളെക്കുറിച്ചുള്ള ബോധവൽക്കരണവും ഉണ്ടാകും.