കാഞ്ഞാർ: കാഞ്ഞാർ ടൗണിൽ വെച്ച് ഇന്നലെ രാവിലെ നഷ്ടമായ പണവും എടിഎം കാർഡും ഉടമയ്ക്ക് തിരികെ ലഭിച്ചു.കാഞ്ഞാർ മങ്കൊമ്പ് കാവിന് സമീപം താമസിക്കുന്ന പരവൻപറമ്പിൽ ജോർജിന്റെ 12000 രൂപയും എടിഎം കാർഡും അടങ്ങിയ പഴ്സാണ് ബൈക്ക് യാത്രയ്ക്കിടെ റോഡിൽ വീണത്.റോഡിൽ വീണ പഴ്സ് മോർക്കാട് മുടങ്ങാൻപിള്ളിൽ സുകുമാരന് ലഭിച്ചു. സുകുമാരൻ പഴ്സ് കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പഴ്സ് സ്റേഷനിൽ ലഭിച്ചതറിഞ്ഞ ജോർജ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സുകുമാരനിൽ നിന്നും പഴ്സ് കൈപ്പറ്റി.