തൊടുപുഴ: വാഗമൺ ടൗണിൽ ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് വാഗമൺ പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചയാൾ ചികിത്സക്കിടെ മരിച്ചു. അറക്കുളം കാവുംപടി സ്വദേശിയും ഇപ്പോൾ കുടയത്തൂരിൽ താമസക്കാരനുമായ പാമ്പൂരിക്കൽ ജിജിയാണ് (43) മരിച്ചത്. വാഗമൺ ടൗണിലെത്തിയ ജിജി ഓട്ടോറിക്ഷയിൽ കയറിയ ഉടനെ അബോധാവസ്ഥയിലാകുകയായിരുന്നു. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. സമൂഹ മാദ്ധ്യമത്തിലൂടെ വിവരമറിഞ്ഞ ബന്ധുക്കൾ വാഗമൺ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. വാഗമൺ എസ് ഐ ജയശ്രീയുടെ നേതൃത്വത്തിലാണ് ജിജിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഇന്നലെ രാവിലെയായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.സംസ്കാരം ഇന്ന് രാവിലെ 10ന് അറക്കുളം കാവുംപടിയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ.ഭാര്യ ഷീന പൂച്ചപ്രമുരിക്കനാനിക്കൽ കുടുബാംഗം. മക്കൾ: ജിഷ്ണു, ജിത്തു.