തൊടുപുഴ: മൈന്റ് ബോക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല ഇന്റർ സ്‌കൂൾ മത്സരമായ ഡിസൈൻ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ജയറാണി പബ്ലിക് സ്‌കൂളിലെ വിദ്യാർഥികൾക്ക് വിജയം. ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ മൂവിമേക്കിംഗ്, ഗ്രാഫിക് ഡിസൈൻ, ഗെയിം ഡിസൈൻ, ഇൻടസ്ട്രിയൽ ഡിസൈൻ എന്നീ നാലിനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. മൂവി മേക്കിംഗിൽ ജൂണിയർ വിഭാഗം വിദ്യാർഥികളായ ദേവനന്ദ ബിജു, എൽസ മേരി ഷാജു, അമലാ ജിജി, സനാമരിയ ബിനോയി, ദേവിക പ്രഭൻ എന്നിവരും ഗ്രാഫിക് ഡിസൈനിങ്ങിൽ സിനിയർ വിഭാഗം വിദ്യാർഥികളായ അനന്തു ഉണ്ണികൃഷ്ണൻ, മാർട്ടിൻ മാത്യു, മാത്യു ജോളി, ജോഫിൻ പോൾസൺ എന്നിവരും ഒന്നാം സ്ഥാനം നേടി. ഗെയിം മേക്കിംഗിൽ ജൂണിയർ വിഭാഗം വിദ്യാർഥികളും സീനിയർ വിഭാഗം വിദ്യാർഥികളും രണ്ടാം സ്ഥാപനം കരസ്ഥമാക്കി.