തൊടുപുഴ: കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആയുർവേദ കോളേജ് വിദ്യാർത്ഥികൾക്കായി ലേഖന മത്സരം നടത്തുന്നു. 'പിടിമുറുക്കുന്ന വ്യാജ ചികിത്സയും പടിയകലുന്ന ആരോഗ്യവും ' എന്നതാണ് വിഷയം. പ്രശസ്തിപത്രത്തോടൊപ്പം ഒന്നാം സമ്മാനമായി പതിനായിരം രൂപയും രണ്ടാം സമ്മാനമായി അയ്യായിരം രൂപയും ജനുവരിയിൽ തൊടുപുഴയിൽ നടക്കുന്ന അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നല്കും.. അവസാന തീയതി നവംബർ 30. കേരളത്തിലെ ആയുർവേദ കോളേജുകളിലെ ഡിഗ്രി വിദ്യാർത്ഥികൾക്കും ഹൗസ് സർജന്മാർക്കും പങ്കെടുക്കാം. എ ഫോർ സൈസിലെ പന്ത്രണ്ട് പേജിൽ അധികരിക്കാതെ മലയാളത്തിൽ എഴുതിയതോ പ്രിന്റ് ചെയ്തതോ ആകണം. കോളേജ് മേലധികാരിയുടെ സാക്ഷ്യപത്രം, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം മറ്റൊരു പേപ്പറിൽ സ്വന്തം മേൽവിലാസം രേഖപ്പെടുത്തിയ രചനകൾ സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയർമാന്റെ വിലാസത്തിൽ അയക്കുക. ഡോ: എം.എസ്.നൗഷാദ് ,മൂത്തേടത്ത് മ്യാലിൽ, മില്ലുംപടി, 200 ഏക്കർ, അടിമാലി, ഇടുക്കി 685 561. കൂടുതൽ വിവരങ്ങൾക്ക് 8113813340