ചെറുതോണി: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിദർശൻ സമിതി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ (അനക്സ്) ശുചീകരണയജ്ഞം നടത്തി. ജില്ലാ ചെയർമാർ പി.ഡിജോസഫിന്റെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊനാൾഡ് പി.റോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം എം.ഡി അർജുനൻ, ജില്ലാ കൺവീനർജോയി ആനിത്തോട്ടം, ജില്ലാ ഭാരവാഹികളായ സി.പി. സലീം, പി.ടി ജയകുമാർ,റോയിജോസഫ് കൊച്ചുപുര,ജോയി കുരുവപ്ലാവൻ, അനിൽ മാത്യു, പി.ജെ.ജോസഫ്, കെ.സി കുഞ്ഞ് തുടങ്ങിയവർനേതൃത്വം നല്കി. ജയന്തിസദ്യയുടെ ഉദ്ഘാടനംഡോ. ക്രിസ്റ്റി ജെ. തുണ്ടിപ്പറമ്പിൽ നിർവ്വഹിച്ചു.