പീരുമേട് : മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ 150 വൃക്ഷതൈകൾ നട്ടു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡോ ഗിന്നസ് മാട സാമി, പോസ്റ്റ് മാസ്റ്റർ കെവീണ, പോസ്റ്റൽ ഇൻസ്‌പെക്ടർ അരുൺ പി ആന്റണി, പോസ്റ്റ് മാൻ ഏ രാമകൃഷ്ണൻ, പി മണി എന്നിവർ നേതൃത്വം നൽകി.