മറയൂർ: കാന്തല്ലൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടന്നു. കാന്തല്ലൂർ ടൗണിൽ നിന്നും ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പദയാത്ര മൂന്നാർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ഡി. കുമാർ നയിച്ചു. കാന്തല്ലൂർ ടൗണിൽ നിന്നും കീഴാന്തൂർ ,പെരടി പള്ളം ജംഗ്ഷൻ, കാരയൂർ, പയസ് നഗർ വഴി കോവിൽക്കടവ് ടൗണിൽ സമാപിച്ചു. കെ.ബി. ശരവണദാസ്, പി.ഇളങ്കോ, തമ്പി .എം.പോൾ, എസ്.മാധവൻ,മണികണ്‌ഠൻ, രാഹൂൽ രാജേന്ദ്രൻ, ജോജോ ജോർജ്, മുത്തു കൃഷ്ണൻ ,മൊഹ്സിൻ എന്നിവർ നേതൃത്വം വഹിച്ചു.
മറയൂർ: മറയൂർ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മറയൂരിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി സ്മൃതി യാത്ര നടന്നു. മണ്ഡലം പ്രസിഡന്റ് ആൻസി ആന്റണി നയിച്ച ജാഥ മൂന്നാർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ ഉത്ഘാടനം ചെയ്തു.ബാബു നഗറിൽ നിന്നും ആരംഭിച്ച് രാജീവ് നഗർ, പട്ടിക്കാട്, മറയൂർ ടൗൺ, പഞ്ചായത്ത് ഓഫീസിന് മുമ്പിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാജീവ് ഭവനിൽ സമാപിച്ചു. കെ.പി.രാജൻ, എൻ.ആരോഗ്യദാസ് ,ഉഷാ ഹെൻട്രി, ആരോഗ്യം, ബി.മണികണ്ഠൻ, ദീപാ അരുൾ ജ്യോ