കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വിദ്യാർഥി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷവും ഗാന്ധി സ്മൃതിപഥ ഘോഷയാത്രയും നടത്തി. പരിപാടിയിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻസിസി, സ്റ്റുഡന്റ് പൊലീസ്, ജൂനിയർ റെഡ് ക്രോസ് എന്നീ സന്നദ്ധ സംഘടനാ അംഗങ്ങൾ പങ്കെടുത്തു. കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.ദേവസ്യ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. രക്ഷാകർതൃസമിതി പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫ് സ്വാഗതവും എൻസിസി ഓഫീസർ ബിജു ജോസഫ് നന്ദിയും പറഞ്ഞു. എൻസിസി പരേഡ് ഇൻസ്ട്രക്ടർ ഹവിൽദാർ എസ്. ശേഖർ, എസ്പിസി ഡ്രിൽ ഇൻസ്ട്രക്ടർ സിപിഓ എ.എസ്. യമുന, സ്‌കൗട്ട് മാസ്റ്റേഴ്സ് സോജൻ അബ്രഹാം, ജോബിൻ ജോസഫ്, ഗൈഡ് ക്യാ്ര്രപൻസ് റെജീന ലോറൻസ്, കെ.യു. ജെന്നി, ദീപ വർഗീസ്, എസ്പിസി ഓഫീസർസ് ജിയോ ചെറിയാൻ, എലിസബത്ത് മാത്യു, ജെആർസി ഓഫീസർ ഷീജ പി. ജോൺ എന്നിവർ നേതൃത്വം നൽകി.