മുട്ടം :പഞ്ചായത്ത്‌, ഗവണ്മെന്റ് പോളി ടെക്‌നിക്ക് കോളേജ് എൻ എസ് എസ് യൂണീറ്റ് എന്നിവ സംയുക്‌തമായി പഞ്ചായത്ത്‌ ബസ് സ്റ്റാന്റ്, പോളി ടെക്‌നിക്ക് കോളേജ് റോഡ്, കുടയത്തൂർ അന്ധ വിദ്യാലയം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ടി കെ മോഹനൻ, ഔസേപ്പച്ചൻ ചരക്കുന്നത്ത്, ഷീല സന്തോഷ്, ഷൈജ ജോമോൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാഹുൽ, ഷെമീർ മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി. മുട്ടം : പഞ്ചായത്ത്‌, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ബസ് സ്റ്റാന്റ്, മുട്ടം ടൗൺ, ആശുപത്രി പരിസരം - റോഡ്,പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത്‌ ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങൾ, മർച്ചന്റ് അസോസിയേഷൻ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, ഹരിത കർമ്മ സേനാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. മുട്ടം: പൊലീസ്, ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാ മെഡിക്കൽ സയൻസ് എന്നിവ സംയുക്തമായി വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.മുട്ടം എസ് ഐ ബൈജു പി ബാബു, പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവർ നേതൃത്വം നൽകി.