അരിക്കുഴ : ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറി ഹാളിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ലൈബ്രറി പ്രിസിഡന്റ് സിന്ധു വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.കെ ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. മഹാത്മജിയുടെ ജീവിതവും കൃതികളും എന്ന വിഷയത്തിൽ മൂവാറ്റുപുഴ നിർമല കോളേജിലെ രാഷ്ട്രതന്ത്ര വിഭാഗം തലവനായിരുന്ന പ്രൊഫ.ജോയി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.സംവാദത്തിൽ പങ്കെടുത്ത് സുകുമാർ അരിക്കുഴ, കെ.ആർ സോമരാജൻ, എം.കെ അനിൽ ,രഞ്ജിത് പാലക്കാട്ട്, ഷാബു സി വർഗീസ്, ബിജു വഴിത്തല എന്നിവർ സംസാരിച്ചു