തൊടുപുഴ: ലയൺസ് ക്ലബ്ബിന്റെയും തൊടുപുഴ ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ നാളെ തൊടുപുഴ പൊലീസ് സ്റ്റേഷൻ ആഡിറ്റോറിയത്തിൽ സൗജന്യ നേത്രരോഗ ചികിത്സാ ക്യാമ്പ് നടത്തുമെന്ന് ലയൺസ് മിഷൻ കെയർ ഡിസ്ട്രിക്ട് സെക്രട്ടറി റോയി ലൂക്ക്, പൊലീസ് അസോസിയേഷൻ സെക്രട്ടറി ബൈജു എന്നിവർ അറിയിച്ചു. രാവിലെ 9.30 മുതൽ ഒന്ന് വരെ നടക്കുന്ന ക്യാമ്പിന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകും. നേത്രരോഗം ഉള്ളവരെ പരിശോധിക്കും. തിമിര ശസ്ത്രക്രിയ വേണ്ടവരെ ആശുപത്രിയിൽ കൊണ്ടുപോയി ഓപ്പറേഷൻ നടത്തും. ആദ്യം പേര് നൽകുന്ന 200 പേർക്കാണ് പ്രവേശനം. ക്യാമ്പിൽ പങ്കെടുക്കുന്നവർ റേഷൻ കാർഡ് കൊണ്ടുവരണം. രാവിലെ 9.30ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കൊളരിക്കൽ ഉദ്ഘാടനം ചെയ്യും. റോയി ലൂക്ക് അദ്ധ്യക്ഷത വഹിക്കും. ഡിവൈ.എസ്.പി കെ.പി. ജോസ്, ലയൺസ് റീജീയണൽ ചെയർമാൻ പ്രൊഫ. കെ.എം. കുര്യാക്കോസ്, ക്യാബിനറ്റ് സെക്രട്ടറി വിൻസന്റ് കല്ലറയ്ക്കൽ, ട്രഷറർ അഡ്വ. കുര്യൻ ആന്റണി, ട്രാക്ക് പ്രസിഡന്റ് ജെയിംസ് ടി. മാളിയേക്കൽ, പ്രോജക്ട് സെക്രട്ടറിമാരായ ജോസ് മംഗളി, ജോർജ് സാജു, ജയേഷ്, പൊലീസ് അസോസിയേഷൻ സെക്രട്ടറി ബൈജു എന്നിവർ പ്രസംഗിക്കും. രജിസ്‌ട്രേഷന് ഫോൺ : 9447743775, 9447612751.