തൊടുപുഴ : മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയുന്നതിനും പുഴയോരങ്ങൾ സംരക്ഷിക്കുന്നതിനുമായി ഗ്രാമപ്പഞ്ചായത്തുകളിൽ മുള, പടർന്നു വളരുന്ന തീറ്റപ്പുല്ല് (കോംഗോ സിഗ്നൽ) തുടങ്ങിയവ വ്യാപകമായി നട്ട് പിടിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, അസി സെക്രട്ടറിമാർ,സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്കുള്ള പരിശീലനം നാളെ രാവിലെ 10.30ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.തൊഴിലുറപ്പു പദ്ധതിയുമായി കോർത്തിണക്കി ഹരിതകേരളവും ഡിടിപിസിയും സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.കാർഷിക സർവ്വകലാശാലയിലെ അഗ്രോണമി വിഭാഗം മുൻ മേധാവികളായ ഡോ. സി ജോർജ്ജ് തോമസ്, ഡോ.ടി എൻ ജഗദീഷ് കുമാർ എന്നിവർ ശിൽപ്പശാലയിൽ സംബന്ധിക്കും.എല്ലാ തദ്ദേശഭരണ സ്ഥാപന മേധാവികളും ശിൽപ്പശാലയിൽ സംബന്ധിക്കണമെന്ന് ജില്ലാ കളക്ടർ എച് .ദിനേശൻ അറിയിച്ചു.