ഇടുക്കി : കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണ മാതൃകകൾ എന്ന പേരിൽ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ശാസ്ത്ര പ്രബന്ധ രചനാ മത്സരം ഹയർ സെക്കന്ററി വരെയുള്ള ആധ്യാപകർക്ക് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തനത് മാതൃകകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മത്സരം. ശാസ്ത്ര പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. 2000 വാക്കുകൾ കവിയരുത്. ഇണ്ടു ചിത്രങ്ങൾ പ്രബന്ധത്തോടൊപ്പം അയയ്ക്കാം. എൻട്രികൾ ഒറിജിനൽ ആയിരിക്കണം. . പ്രബന്ധത്തിന്റെ പ്രിന്റ് കോപ്പി തപാലിലും സോഫ്റ്റ് കോപ്പി പി.ഡി.എഫ് ആയി ഇ മെയിലിലും അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471 2724749 ടോൾഫ്രീ 18004255383.