തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും നല്ല ഗാന്ധിയൻ പ്രവർത്തനങ്ങൾക്കുള്ള ഗാന്ധിയം അവാർഡ് ഇടുക്കി ജില്ലാ കമ്മിറ്റിക്ക് ലഭിച്ചു.ഗാന്ധിജയന്തി ദിനത്തിൽ എറണാകുളം ആശിർ ഭവനിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസിന് ട്രോഫിയും കാഷ് അവാർഡും കൈമാറി. കെ.പി.ജി.ഡി സംസ്ഥാന ചെയർമാൻ എം.സി ദിലീപ് കുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റും ഇടുക്കിയുടെ ചുമതലയുള്ള അഡ്വ ലാലി വിൻസന്റെ വി ഡി സതീശൻ എം.എൽ.എ, ഡോ. നെടുമ്പ അനിൽ, ടി ജെ പീറ്റർഎന്നിവർ സംസാരിച്ചു .കഴിഞ്ഞ രണ്ടു വർഷക്കാലമായി ജില്ലയിൽ നടത്തിവരുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഗാന്ധിയൻ ചിന്തകൾക്കായി നടത്തുന്ന പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് അവാർഡ്.അവാർഡ് ദാന ചടങ്ങിൽ ഗാന്ധിദർശൻ വേദി ജില്ലാ നേതാക്കളായ എം.ഡി ദേവദാസ് ,മിനി പ്രിൻസ് ,കെ.ജി സജിമോൻ ,കെ.ജെ ജെയിംസ് , പി.ജെ ജേക്കബ് ,രാധാ പ്രഭാകരൻ, ഡി. രാധാകൃഷ്ണൻ, രാമകൃഷ്ണൻ വൈക്കത്ത് ,ജോർജ്ജ് കൊച്ചുപറമ്പിൽ ,മണികണ്ഠൻ, പി.വി അച്ചാമ്മ ,ബിന്ദു ദിനേശ് തുടങ്ങിയവർ പങ്കെടുത്തു.