വെങ്ങല്ലൂർ : വെങ്ങല്ലൂർ ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പൂജവയ്പ്പ്, മഹാനവമി,വിദ്യാരംഭ ചടങ്ങുകൾ 5 മുതൽ 8 വരെ നടക്കും.ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിശാന്തിയുടെ കാർമ്മികത്വത്തിലും,​ തൊടുപുഴ എസ്.എൻ.ഡി.പിയോഗം തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ.സോമന്റെ നേതൃത്വത്തിലും ആചാര്യന്മാർ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്ന് നൽകും. രാവിലെ 6.30 മുതൽ ശാരദാ മന്ത്രാർച്ചന,​ 7.30 മുതൽ വിദ്യാരംഭം,​ ശാരദാ പൂജ,​ വിദ്യാമന്ത്രാർച്ചന എന്നിവ നടക്കുമെന്ന് ക്ഷേത്രം മാനേജർ അശോക് കുമാർ കെ. ആർ. അറിയിച്ചു.