ഇടുക്കി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്തുവരുന്ന അന്ധർ, ബധിരർ, അസ്ഥിസംബന്ധമായ വൈകല്യമുള്ളവർ, മാനസിക വെല്ലുവിളി നേരിടുന്നവർ/ബുദ്ധിമാന്ദ്യം സംഭവിച്ചവർ എന്നീ വിഭാഗത്തിൽപ്പെട്ട വികലാംഗ ജീവനക്കാർക്കും ഈ മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയിട്ടുള്ള തൊഴിൽദായകർക്കും വികലാംഗ ക്ഷേമ രംഗത്ത് മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങൾക്കും 2019ലെ സംസ്ഥാന അവാർഡിന് അപേക്ഷ ക്ഷണിച്ചു. നോമിനേഷനുകൾ 20ന് മുമ്പായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ആഫീസിൽ സമർപ്പിക്കണം.