ഇടുക്കി: പിന്നാക്ക വിഭാഗങ്ങളിലെ ദുർബല വിഭാഗങ്ങളായ പരമ്പരാഗത കളിമൺപാത്ര നിർമ്മാണ തൊഴിലാളികൾ തിങ്ങിപാർക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്ക് ധനസഹായം നൽകുന്നു. പദ്ധതിയിൽ കുംഭാര കോളനികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കോളനി സ്ഥിതി ചെയ്യുന്ന തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയുടെ വിശദമായ പ്രോജക്ട് പ്രൊപ്പോസൽ, പ്രവൃത്തികളുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ്, തദ്ദേശഭരണ സ്ഥാപനത്തിന്റെ കമ്മിറ്റി തീരുമാനം, സെക്രട്ടറിയുടെ ശുപാർശ കത്ത് എന്നിവ സഹിതം 30നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാംനില, കനക നഗർ, വെള്ളയമ്പലം, കവടിയാർ പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷിക്കണം.