കാഞ്ഞാർ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. പൂമാല പാറശ്ശേരിയിൽ ജോമോനാണ് (31) കാഞ്ഞാർ പൊലീസിന്റെ പിടിയിലായത്. രണ്ടാഴ്ച മുമ്പാണ് സംഭവം.കുട്ടി അമ്മയോട് പീഡനവിവരം പറയുകയും, അമ്മ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയുമായിരുന്നു.ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ വിവരമറിയിച്ചത്.കുട്ടിയുടെ വീടിനടുത്ത് മിക്കവാറും എത്താറുള്ള യുവാവ് കുട്ടിയുമായി ചങ്ങാത്തത്തിലാകുകയായിരുന്നു. കുട്ടിയുമായുള്ള ചങ്ങാത്തം മുതലാക്കിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.വിവരം പുറത്തറിഞ്ഞതോടെ ഇയാൾ സ്ഥലത്തു നിന്നും മുങ്ങി. മൂന്നാർ ഭാഗത്ത് യുവാവ് എത്തിയിട്ടുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇന്നലെ മൂന്നാർ മറയൂരിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കാഞ്ഞാർ സിഐ വി.വി.അനിൽകുമാർ, എസ് ഐ കെ. സിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.