മുട്ടം: മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ബ്ലോക്ക് ഇന്ന് രാവിലെ പത്തിന് പി.ജെ. ജോസഫ് എം. എൽ. എഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി മുടക്കി നിർമിച്ചതാണ് പുതിയ സ്കൂൾ ബ്ലോക്ക്. ചടങ്ങിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.