ചെറുതോണി: റോഡിന്റെ നിർമ്മാണം നടത്താതെ ഫലകം സ്ഥാപിച്ച് നാട്ടുകാർ കബളിപ്പിച്ചതായി ആരോപണം. കഞ്ഞിക്കുഴി പഞ്ചായത്തിൽ എഴാം വാർഡിൽ ആൽപ്പാറ- പൽക്കുളം മേട് റോഡിന്റെ 67 മീറ്റർ ദൂരം 779 പേരുടെ പണിയിൽ 2, 22 134 രൂപ ചിലവായതായി കാണിച്ചാണ് ഫലകം സ്ഥപിച്ചിരിക്കുന്നത്. റോഡിൽ ഒരാൾ പോലും തൊഴിൽ ഉറപ്പ് ജോലി ചെയ്തിട്ടില്ലന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ആൽപാറയിൽ നിന്ന് അര കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ 300 മിറ്ററോളം ജില്ലാ പഞ്ചായത്ത് മെമ്പർ വിഷ്ണു ചന്ദ്രൻ പത്ത് ലക്ഷം രൂപ അനുവധിച്ച് കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കിയതാണ്.. ബാക്കി വരുന്ന 67 മീറ്റർ ദൂരമാണ് കാൽ നടയാത്ര പോലും സാദ്ധ്യമാകാതെ കിടക്കുന്നത്. ഈ റോഡിൽ നിർമ്മാണം പൂർത്തിയായതായി കാണിച്ച് ഫലകം സ്ഥാപിച്ചിരിക്കുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിന് മുൻപിൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 1969 ൽ പട്ടയം കിട്ടിയ ഇവിടെ കുടിയേറ്റ കാലത്തോളം പഴക്കം ഉള്ള റോഡിനോട് പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെയാണ് പ്രദേശവാസികൾ സമരത്തിനിറങ്ങുന്നത്. ഈ റോഡിന് വേണ്ടി അനുവദിച്ച തുക വാർഡുമെമ്പറുടെ ഒത്താശയോടെ മറ്റു റോഡുകൾ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പാൽക്കുളം മേട്ടിൽ എളുപ്പത്തിൽ എത്തിചേരാൻ പറ്റുന്ന റോഡിനോട് പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് പ്രദേശവാസികൾ പറയുന്നു.