ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, ഹെൽപ് എയ്ജ് ഇൻഡ്യ, വയോജന സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ആൽപാറ കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ യോഗം മെമ്പർ സിമിന ബിനോയി ഉദ്ഘാടനം ചെയ്തു. വയോജന സംഘം പ്രസിഡന്റ് ജോർജ് തലച്ചിറ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കൺസൾട്ടന്റ് ഡോ.ശിവ സിബി മുഖ്യപ്രഭാഷണം നടത്തി. പി.കെ. സുജാത പ്രസംഗിച്ചു. തുടർന്ന് നിയമങ്ങളും മുതിർന്നവർക്കുളള അവകാശങ്ങളും എന്ന വിഷയത്തിൽ കുടുംബകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ. ഷീല പ്രഭ ക്ലാസ്സെടുത്തു. തുടർന്ന് വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പും നടത്തി.