തൊടുപുഴ: ജില്ലയിൽ ഭൂവിനിയോഗ ഉത്തരവിന്റെ മറവിൽ യു.ഡി.എഫ് നടത്തുന്ന സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള തട്ടിപ്പ് സമരമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. 2011 മുതൽ അഞ്ച് വർഷക്കാലംഅധികാരത്തിൽ ഇരുന്നപ്പോൾ ജില്ലയിലെ ജനങ്ങളെയും ഭൂപ്രശ്‌നങ്ങളെയും
പൂർണമായും അവഗണിക്കുകയാണ് യു.ഡി.എഫ് സർക്കാർ ചെയ്തത്. 2010ലെ ഹൈക്കോടതി വിധിയെ തുടർന്ന് എട്ട് വില്ലേജുകളിൽ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ യാതൊരു നടപടിയും യു.ഡി.എഫ് സ്വീകരിച്ചിരുന്നില്ല.
പട്ടയ വ്യവവസ്ഥകൾ ലംഘിച്ചും റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെയുംകെട്ടിടങ്ങൾ നിർമ്മിക്കാൻ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തവരാണ്യു.ഡി.എഫുകാർ. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷസർക്കാർ. അഞ്ച് വർഷം ജനങ്ങളോട് കാണിച്ച നന്ദികേടിനുള്ള പ്രായച്ഛിത്തമാണ് ഇപ്പോൾ നടത്തുന്ന സമരമെന്ന് ജനങ്ങളോട് തുറന്ന് പറയുകയും മാപ്പ്
അപേക്ഷിക്കുകയുമാണ് യു.ഡി.എഫ് ചെയ്യേണ്ടത്. ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം യു.ഡി.എഫ് സർക്കാർ മാത്രമാണ്. സർക്കാർ ഉത്തരവുകളിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമ്പോഴാണ് യു.ഡി.എഫ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് കാണിക്കുന്ന വഞ്ചന ജനങ്ങൾ തരിച്ചറിയണമെന്നും ശിവരാമൻ പറഞ്ഞു.