കരിങ്കുന്നം: കരിങ്കുന്നം- നെല്ലാപ്പാറ ബൈപ്പാസിലുള്ള കുഴൽകിണർ പ്രവർത്തനരഹിതമായിട്ട് പത്ത് മാസത്തോളമായിട്ടും നന്നാക്കാൻ നടപടിയില്ല. കുടിവെള്ളത്തിന് പ്രദേശവാസികൾ വാട്ടർ അതോറിട്ടിയെയാണ് ആശ്രയിക്കുന്നത്. വാട്ടർ അതോറിട്ടിയിൽ നിന്നുള്ള കുടിവെള്ള വിതരണം പലപ്പോഴും ആഴ്ചകളോളം മുടങ്ങും. ഇതുമൂലം പ്രദേശത്തെ കുടുംബങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്. കുഴൽകിണർ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.