കരിങ്കുന്നം: കരിങ്കുന്നം- നെല്ലാപ്പാറ ബൈപ്പാസിൽ വഴിവിളക്കുകൾ കത്തുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ചില പോസ്റ്റുകളിൽ ഹോൾ‌ഡറും ബൾബും സ്ഥാപിച്ചെങ്കിൽ ലൈൻ വലിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും തെളിയാത്ത ബൾബുകൾ നോക്കുകുത്തി പോലെ വഴിയരികിൽ നിൽക്കുകയാണ്. രാത്രികാലങ്ങളിൽ തീരെ വെളിച്ചമില്ലാത്ത ഈ റോഡിലൂടെ കാൽനടയാത്രക്കാരടക്കം വളരെ കഷ്ടപ്പെട്ടാണ് സഞ്ചരിക്കുന്നത്. വഴിവിളക്കുകൾ തെളിയിക്കാൻ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ല. ലൈൻ വലിക്കുന്നതിന് ആവശ്യമായ ഫണ്ട് കെ.എസ്.ഇ.ബിയ്ക്ക് കൈമാറിയതായാണ് അറിവ്.