കരിങ്കുന്നം: ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന അഴികണ്ണത്തോട് നാശത്തിലേക്ക് നീങ്ങുന്നു. പ്രദേശവാസികളായ നിരവധിപ്പേർ നിത്യേന കുളിക്കാനും വസ്ത്രം കഴുകാനും കുട്ടികൾ നീന്തൽ പഠിക്കാനും കുഴി താഴ്ത്തി കുടിവെള്ളം എടുക്കാനുമെല്ലാം ഈ തോട് ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് തോട് മാലിന്യവാഹിനിയാണ്. തോടിന്റെ ഇരുവശവും കാട് കയറി. മണലും പായലും ചെളിയും മറ്റ് വസ്തുക്കളും നിറഞ്ഞും ജലം ഒഴുക്ക് തടസപ്പെട്ടു. കുറേ വർഷങ്ങളായി തോട് സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല. തോട് വൃത്തിയാക്കി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.