കാഞ്ഞാർ: കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ പൂച്ചപ്രയിൽ മരം വീണ് വീട് തകർന്നു. മഞ്ഞക്കുന്നേൽ പെണ്ണമ്മയുടെ വീടിന്റെ മുകളിലേക്കാണ് കൂറ്റൻ മരം മറിഞ്ഞ് വീണത്. പെണ്ണമ്മയും മകൻ ഷൈജനുമാണ് ഇവിടെ താമസിക്കുന്നത്.കൂലി പണിക്കാരായ ഇവർ പണിക്ക് പോയ സമയത്തായതിനാൽ വലിയ അപകടമാണ് ഒഴിവായത്.വീടിനുളളിൽ ഉണ്ടായിരുന്ന അലമാര ,കട്ടിൽ ,മേശ, പാത്രങ്ങൾ തുടങ്ങിയവ തകർന്നു. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഈ ഭാഗത്ത് ശക്തമായ കാറ്റ് വീശിയത്.