തൊടുപുഴ: സിവിൽസപ്ലൈസ് കോർപ്പറേഷനു കീഴിൽ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും പകൽ അന്തിയോളം ദിവസ വേതനക്കാരായും പായ്ക്കിംഗ് ജീവനക്കാരായും ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്ക് പ്രതിദിനം 600 രൂപ ദിവസ വേതനം നൽകാൻ നടപടി സ്വീകരിക്കണമെന്ന് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ
(എഐടിയുസി) സംസ്ഥാന സെക്രട്ടറി കെ സലിം കുമാർ ആവശ്യപ്പെട്ടു. പി എൻ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സലിം കുമാർ. തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും വിറ്റു വരവിന്റെ അടിസ്ഥാനത്തിലും
ശമ്പള ക്രമം അവസാനിപ്പിക്കുന്നതിനും കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ കെ നിഷാദ്, ചാർളി ജോസഫ്, പി സി മത്തച്ചൻ, ലീല ശശി, ബിന്ദു രാജപ്പൻ, ഷാലി ഏലിയാസ്, ഉഷ കുമാരി, ഡി രാജ്കുമാർ, രെജനി ഷിബു, റെജി ജോസഫ്, വി എസ് അമ്പിളി, എ വി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.