തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പൂജവെയ്പ്പും 6.30ന് മേൽപ്പത്തൂർ മണ്ഡപത്തിൽ ഭരതനാട്യം, മോഹനിയാട്ടം, 7.30ന് നൃത്തനൃത്ത്യങ്ങളും, 6-ാം തീയതി ഞായറാറാഴ്ച വൈകുന്നേരം 6.30ന് ഭക്തിഗാനസുധയും നടക്കും. 7-ാം തീയതി തിങ്കളാഴ്ച രാവിലെ 10.00ന് പാഞ്ചജന്യത്തിൽ (സരസ്വതി മണ്ഡപം) വിദ്യാഗോപാലമന്ത്രാർച്ചനയും വൈകിട്ട് 6.30ന് മേൽപ്പത്തൂർ മണ്ഡപത്തിൽ ശാസ്ത്രീയ നൃത്തനിശയും ഉണ്ടായിരിക്കും. 8-ാം തീയതി രാവിലെ 7.30 മുതൽ സരസ്വതി മണ്ഡപത്തിൽ അദ്ധ്യാപകരായ പി.കെ. മഹാദേവൻ, വാസുദേവൻപിള്ള എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നതുമാണ്. രാവിലെ 8.00 മുതൽ മേൽപ്പത്തൂർ മണ്ഡപത്തിൽ സ്വാതി സംഗീത കലാലയത്തിന്റെ സംഗീതാരാധനയും നടക്കും.