ഇടുക്കി : പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ഐ.റ്റി.ഡി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ 12ന് രാവിലെ 10 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ നടത്തും. അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അന്നേ ദിവസം രാവിലെ 9.30ന് മുമ്പ് ഹാൾടിക്കറ്റ് സഹിതം പരീക്ഷാകേന്ദ്രത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 222399.