ഇടുക്കി : കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഒക്‌ടോബർ 8,9 തീയതികളിൽ സംസ്ഥാന ജൂനിയർ ഖോ ഖൊ ചാമ്പ്യൻഷിപ്പിലേക്കുള്ളൺ ഇടുക്കി ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒക്‌ടോബർ 6 ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ സെലക്ഷൻ ട്രയൽസ് നടത്തും. ഒക്‌ടോബർ 24 ന് 18 വയസ്സ് തികയാത്ത കായികതാരങ്ങൾക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. സെലക്ഷനിൽ പങ്കെടുക്കാം. ആഗ്രഹിക്കുന്ന കായികതാരങ്ങൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും തിരിച്ചറിയർ രേഖയുമായി 6ന് രാവിലെ 9 മണിക്ക് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗൺണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഫോൺ 8547575248