മറയൂർ: മറയൂർ പഞ്ചായത്തിലെ ആദിവാസി കുടിയിൽ പോഷകാഹാരവാരം ആചരിച്ചു. പഞ്ചായത്തിലെ ഒന്നാം വാർഡിൽ പെട്ട അഞ്ചു ആദിവാസി കുടിയിലെ ആളുകളെ ഉൾപ്പെടുത്തി പെരിയകുടിയിൽ മറയൂർ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ ദീപ അരുൾജോതി വാരാചരണം ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ആദിവാസി കോളനികളിൽ വിളഞ്ഞ വിഷ രഹിത പച്ചക്കറികൾ ഉപയോഗിച്ച് ആദിവാസി സ്ത്രീകൾ ഓണത്തിന് സമാനമായ രീതിയിൽ അലങ്കാരങ്ങളും നടത്തി. മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മജീദ്, ജൂനിയർ പബ്ലിക് നഴ്സ് ഷബ്ന എന്നിവർ പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും ആദിവാസികൾ അവരുടെ കോളനികളിൽ വിളയിച്ചെടുക്കുന്ന പഴം പച്ചക്കറികൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ചു.