തൊടുപുഴ: ഗൃഹനാഥനെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ കമ്പിവടിയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചതായി പരാതി. നെടിയശാല നാക്കുഴിക്കാട്ട് സുനിലിനാണ് (49) തലയ്ക്കും മൂക്കിനും പരിക്കേറ്റത്. സുനിലിനെതൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ നെടിയശാലയിലാണ് സംഭവം. സംഭവത്തിൽ നെടിയശാല പുതിയിടത്തുകുന്നേൽ നന്ദു, ഇയാളുടെ അമ്മാവൻ ഉണ്ണി എന്നിവർക്കെതിരെ കരിങ്കുന്നം പൊലീസ് കേസെടുത്തു.