തൊടുപുഴ: പാട്ടക്കാലാവധി കഴിഞ്ഞ മുഴുവൻ എസ്റ്റേറ്റ് ഭൂമിയും സർക്കാർ ഏറ്റെടുത്ത് ഭൂ രഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിതി തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ ജനകീയ ധർണ്ണ നടത്തി. ഭൂസംരക്ഷണ സമിതി സംസ്ഥാന കൺവീനർ കെ. രാമനുണ്ണി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ എം.എൻ. ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.