തൊടുപുഴ: ജില്ലയിൽ ഇന്നലെ 36 കെ.എസ്.ആർ.ടി.സി. സർവീസുകൾ മുടങ്ങി. ഹൈക്കോടതി നിർദേശപ്രകാരം കെ.എസ്.ആർ.ടി.സിയിലെ താത്ക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെയാണ് പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.കുമളി, കട്ടപ്പന ഡിപ്പോകളെ ആണ് വലിയ പ്രശ്നം. ഹൈറേഞ്ച് മേഖലകളിലെ പല റൂട്ടുകളിലും വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. പൂജാ അവധി ദിവസങ്ങൾ വരുന്നതിനാൽ ഇന്നു മുതൽ യാത്രക്കാരുടെ തിരക്ക് ഏറും.