കാളിയാർ : മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആറാമത് നവാത്രി മഹോത്സവവും അഹോരാത്ര അഖണ്‌ഡ നാമജപവും 6,​7,​8 തിയതികളിൽ നടക്കും. 6 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 6.30 ന് പൂജവയ്പ്പ്,​ 6.45 ന് അഹോരാത്ര അഖണ്‌ഡനാമജപം ആരംഭം,​ 7.30 ന് സരസ്വതി മണ്‌ഡലത്തിൽ ദീപപ്രകാശനം10.30 ന് ഉച്ചപൂജ,​ 12 ന് അന്നദാനം,​ വൈകിട്ട് 7.30 ന് പ്രസാദ വിതരണം,​ അത്താഴപൂജ,​ 7 ന് 6.30 ന് ഗണപതി ഹോമം,​ അഹോരാത്ര അഖണ്‌ഡ നാമജപം സമർപ്പണം,​ 7.30 ന് ദേവീഭാഗവത പാരായണം,​ 10 ന് വിദ്യാമന്ത്രാർച്ചന,​ 12.30 ന് അന്നദാനം,​ വൈകിട്ട് 5.30 ന് വിശേഷാൽ പൂജകൾ,​ പ്രസാദ വിതരണം,​ 8 ന് രാവിലെ ഗണപതി ഹോമം,​ 8.54 ന് പൂജയെടുപ്പ്,​ തുടർന്ന് വിദ്യാരംഭം,​ 9 ന് ആദ്യാക്ഷരം കുറിക്കൽ,​ 9.30 ന് തൂലികാ പൂജ,​ 10.30 ന് വിശേഷാൽ ഉച്ചപൂജ,​ 12.30 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 6 ന് വിശേഷാൽ പൂജകൾ,​ 6.30 ന് നവരാത്രി സമർപ്പണ ദീപാരാധന.