തൊടുപുഴ: പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും ഓഫീസ് മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ 12 ന് രാവിലെ 10 മുതൽ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862- 222399.
പ്രതിഷേധിച്ചു
തൊടുപുഴ: തൊടുപുഴയിൽ ആട്ടോസ്റ്റാന്റ് വേരിഫിക്കേഷൻ നടത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും തീരുമാനം ഉണ്ടാകാത്തതിൽ തൊടുപുഴ താലൂക്ക് ആട്ടോറിക്ഷ തൊഴിലാളി യൂണിയൻ താലൂക്ക് വൈസ് പ്രസിഡന്റ് കെ.ആർ. രാജു പ്രതിഷേധിച്ചു.