ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ജവഹർ നാളികേര ഉത്പാദക സംഘത്തിൽപ്പെട്ട കർഷകരിൽ 2018 - 19 വർഷങ്ങളിൽ പത്ത് തെങ്ങിൻ തൈക്ക് മുകളിൽ കൃഷി ചെയ്ത് വരുന്ന കർഷകർക്ക് നാളികേര വികസന ബോർഡിൽ നിന്നും ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
15 ന് മുമ്പായി ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന ജവഹർ നാളികേര ഉത്പാദക സംഘത്തിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 04862- 271555, 9496680718.