കുമളി:തേക്കടിയിൽ നടത്തിവരുന്ന ആന സവാരി കേന്ദ്രങ്ങളിലെ നാട്ടാനകളിൽ മറ്റ് ജിലകളിൽ രജ്സ്റ്റ‌ർ ചെയ്ത നാട്ടാനകളെ അതാത് ജില്ലകളിലേക്ക് കൊണ്ട് പോകണമെന്ന് കർശന നിർദ്ദേശം.ടൂറിസവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന ആനകളുടെ കാര്യത്തിൽ ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡിപ്പാർട്ട്മെൻെറ് ഉദ്യോഗസ്ഥരാണ് നിർദ്ദേശം നൽകിയത്.തിങ്കളാഴ്ച്ച വെെകുന്നേരം വരെയാണ് സമയം നൽകിയിരിക്കുന്നത്

.2003 ലെ ഹെെക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്ത ആനകളെ മറ്റ് ജില്ലകളിലേക്ക് കൊണ്ട് പോകുന്നതിന് പരമാവധി 15 ദിവസമാണ് .ഇത്തരത്തിൽ കൊണ്ട് പോകുന്ന ആനകളെ കാലാവധിക്ക് ശേഷം തിരികെ എത്തിക്കുകയും വീണ്ടും അനുമതിവാങ്ങി 15 ദിവസത്തേക്ക് മറ്റ് ജിലകളിലേക്ക് കൊണ്ട്പോകാവു..ആനകളെ സമയപിരിധിക്കുളളിൽ രജിസ്റ്റർചെയ്ത ജില്ലകളിലേക്ക് കൊണ്ട്പോകാതെ വന്നാൽ ആനപ്പാപ്പാൻ ഉൾപ്പടെയുളള വരെ അറസ്റ്റ് ചെയുമെന്നാണ് അറിയിപ്പ്..

തേക്കടിക്ക് വീണ്ടും പ്രഹരം

തേക്കടി ടൂറിസവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഏർപ്പെടുത്തിവരുന്ന് നിയന്ത്രണങ്ങൾ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാട്ടാനകളെ രജിസ്റ്റർ ചെയ്ത ജില്ലകളിലേക്ക് കൊണ്ട് പോകണമെന്ന് നിർദ്ദേശവും..ഇതോടെ കുമളിയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആന സവാരി കേന്ദ്രങ്ങളും പ്രതിസന്ധിയിലാകും..ആയിരത്തിലധികം ജീവനക്കാരുടെ തൊഴിൽ നഷ്ടമാകും.തേക്കടിബോട്ട് ഉല്ലാസ യാത്രയ്ക്ക് ശേഷം വിനോദങ്ങൾക്കായി ആന സവാരി ഉൾപ്പടെയുളള മറ്റ് പരിപാടികളിലേക്കാണ് വിനോദ സഞ്ചാരികൾ പോകാറുളളത്..

പിടിയാനകളെ എങ്ങനെ തീറ്റിപ്പോറ്റും

രജിസ്റ്റർ ചെയ്ത ജല്ലിയിലേക്ക് ആനകളെ കൊണ്ട്പോകണമെന്ന് ഉത്തരവ് നടപ്പിലാക്കുന്നതോടെ ആനകളുടെ കാര്യം കഷ്ടത്തിലാകുമെന്ന് ആന സവാരി കേന്ദ്രം ഉടമകൾ പറഞ്ഞു.സവാരി കേന്ദ്രങ്ങളിൽ അധികവും പിടിയാനകളാണ് ..നാട്ടുംപുറത്ത് പിടിയാനകളുടെ പണികുറഞ്ഞതോടെ ഉടമസ്ഥർക്ക് ഇവയെ തീറ്റി പോറ്റുന്നതിന് നിവ്യർത്തിയില്ലാതെയായി.ഇതോടെയാണ് പിടിയാനകൾ ആനസവാരി കേന്ദ്രങ്ങളിൽ സജീവമായത്.ഒരു ദിവസം 3500 രൂപയിൽ കൂടുതൽ ഒരു ആനയ്ക്ക് വേണ്ടിവരുന്നതായി നടത്തിപ്പുകാർ പറഞ്ഞു.ഇത് കണ്ടെത്തുക ദുഷ്ക്കരമായി മാറുമെന്നതിനാൽ കൂടുതൽ പ്രതിസന്ധികൾ ആനസവാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകും.