. കുമളി: വണ്ടിപ്പെരിയാർ കന്നിമാർ ചോലയിലെ ഏലം സ്റ്റോറിനും വീടിനും തീ പിടിച്ചു.. സ്റ്റോറും, വീടും പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ്വണ്ടിപ്പെരിയാർ കന്നിമാർചോല മുത്തുകൗണ്ടർ, രാജേശ്വരി എന്നിവർ നടത്തിയ സ്റ്റോർ കത്തിയത്. സ്റ്റോറിനുള്ളിൽ ഏലയ്ക്കാ ഉണക്കാനായി ഇട്ടിരുന്നു. മുത്തുകൗണ്ടർ വീടിനു വെളിയിലായി കിടക്കവെ . അകത്ത് നിന്ന് ശബ്ദം കേട്ടതോടോപ്പം, ചൂട് കൂടിയതുമാണ് തീ പിടിച്ചു എന്ന് ഇവർക്ക് മനസിലായി.തീയണയ്ക്കാൻ ശ്രമിച്ചു എങ്കിലും തീ ആളിക്കത്തി. ഉടൻ തന്നെ സമീപത്ത് ഉള്ളവരെ വിവരം അറിയിച്ചു. നാട്ടുകാരും, അഗ്നിശമന സേനയും ചേർന്നാണ് തീ പൂർണ്ണമായി കെടുത്തി. ഏലം ഡ്രയറിൽ നിന്ന് തീപ്പൊരി പറന്നതാകാം തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. അഞ്ഞൂറ്റി നാല്പത് കിലോ പച്ച ഏലയ്ക്ക, അറുനൂറ് കിലോ ഉണക്ക ഏലയ്ക്ക, ഡ്രയർ, ഇരുചക്രവാഹനം എന്നിങ്ങനെ നിരവധി സാധനങ്ങൾ അഗ്നിക്ക് ഇരയായി. 35 ലക്ഷത്തിലേറെ നഷ്ടമുള്ളതായി കണക്കാക്കുന്നു. പൊലീസ്, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.